Latest NewsNewsInternational

തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന

21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണിനിരത്തിയാണ് തായ്‌വാനെ ചൈന വളഞ്ഞിരിക്കുന്നത്

 

ബീജിംഗ്: തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന. തായ്‌വാന്‍ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്.

Read Also: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തായ്‌വാനെ വളഞ്ഞ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം.

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്. പിന്നാലെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന നടപടി കാര്യമായി ഉണ്ടായിരുന്നില്ല. അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണത്തിലൂടെയും സൈനികാഭ്യാസങ്ങളിലൂടെയും പ്രകോപനം നടത്താന്‍ ശ്രമിച്ചെങ്കിലും തായ്‌വാന്‍ സംയമനം പാലിക്കുകയായിരുന്നു.

നാല്‍സിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മുന്‍പ് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് അവര്‍ രാജ്യത്തെത്തുകയായിരുന്നു. തായ്‌വാന്‍ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു നാന്‍സിയുടെ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button