IdukkiLatest NewsKeralaNattuvarthaNews

ജനലിൽ തുടലിൽ തൂങ്ങി മരിച്ച നിലയിൽ 23 കാരൻ : ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം

ചിന്നക്കനാലിൽ 301 കോളനി നിവാസി തരുണാണ് മരിച്ചത്

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ 23 കാരൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ചിന്നക്കനാലിൽ 301 കോളനി നിവാസി തരുണാണ് മരിച്ചത്. വീടിന് പുറത്ത് ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചെറുപയർ ദോശ

കൊലപാതകമാണോയെന്ന കാര്യത്തിലടക്കം സംശയമുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button