PalakkadLatest NewsKeralaNattuvarthaNews

സി.പി.എം നേതാവ് ഷാജഹാനെ വധിച്ച സംഭവം: പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ല, പരാതി

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇത് സംബന്ധിച്ച് പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും.

ഓഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. ഓഗസ്റ്റ് 14 രാത്രി കുന്നങ്കാട് ജംക്‌ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.

ബ്ലഡ് ക്യാന്‍സറിന്റെ ആദ്യ ഏഴ് ലക്ഷണങ്ങള്‍ അറിയാം

സംഭവത്തിൽ കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്. സുനീഷ് (23), എൻ. ശിവരാജൻ (32), കെ. സതീഷ് (31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, പിടിയിലായവർ ആർ.എസ്.എസ് അനുഭാവികളാണെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ, തങ്ങൾ സി.പി.എം പ്രവർത്തകരാണെന്ന് പ്രതികൾ തുറന്നു പറഞ്ഞത്, പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button