NewsIndia

ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേർ മരിച്ചു

മാണ്ഡി: ഹിമാചൽ പ്രദേശിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടർ സുദേഷ് കുമാർ മൊഖ്ത അറിയിച്ചു. മാണ്ഡി, കാൻഗ്ര, ചമ്പ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാണ്ഡിയിലെ മണാലി-ചണ്ഡീഗഢ് ദേശീയ പാതയും ഷോഗിയിലെ ഷിംല-ചണ്ഡീഗത്ത് ഹൈവേയും ഉൾപ്പെടെ 743 റോഡുകളിൽ ഗതാഗതം തടഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മാണ്ഡിയിൽ മാത്രം 13 പേർ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ അരിന്ദം ചൗധരി പറഞ്ഞു.

വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുത്

ഗോഹർ ഡെവലപ്‌മെന്റ് ബ്ലോക്കിലെ കഷാൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്നു. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌.ഡി‌.ആർ‌.എഫ്) പോലീസും ചേർന്ന് നാല് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയതിന് ശേഷമാണ് ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളുടെ മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്.

മേഘ വിസ്ഫോടനത്തെ തുടർന്ന് നിരവധി കുടുംബങ്ങൾ ബാഗിയ്ക്കും ഓൾഡ് കട്ടോലയ്ക്കും ഇടയിലുള്ള വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിച്ചു. ഷിംലയിലെ തിയോഗിൽ പാറക്കല്ലുകൾ കാറിലിടിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ സുദേഷ് കുമാർ മൊഖ്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button