Latest NewsKeralaNews

ഓണകിറ്റില്‍ 14 ഇനങ്ങള്‍, സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22-നു തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 23-നു കിറ്റ് വിതരണവും ആരംഭിക്കും. ഓഗസ്റ്റ് 23, 24 തിയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തിയതികളില്‍ പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകാര്‍ക്കും 29, 30, 31 തിയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയ്യതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: സർക്കാർ ഒരു സ്‌കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് പറയുന്നില്ല: ലീഗ് നേതാക്കള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി

ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാം. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കും 119 ആദിവാസി ഊരുകളിലും കിറ്റുകള്‍ വീട്ടുപടിക്കല്‍ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച് മഞ്ഞ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യലായി 21 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button