Latest NewsKeralaNews

നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ല: ടി. സിദ്ധിഖ്

അക്രമം കാട്ടിയ എസ്.എഫ്.ഐക്കാരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് ടി.സിദ്ധിഖ് എം.എല്‍.എ. നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഈ കേസ് പുതിയ ടീം അന്വേഷിക്കണമെന്നും ടി.സിദ്ധിഖ് പറഞ്ഞു.

‘ബി.ജെ.പിക്ക് ആയുധം നല്‍കുകയാണ് ഇടതുപക്ഷം. സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിക്കുകയാണ്. പ്രതിഷേധം ശക്തമായിത്തന്നെ തുടരാനാണ് തീരുമാനം. അക്രമം കാട്ടിയ എസ്.എഫ്.ഐക്കാരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം’- ടി.സിദ്ധിഖ് ആരോപിച്ചു.

Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്‌ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button