Latest NewsIndiaNews

കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ കൊലക്കേസ് പ്രതിക്ക് അവസരമൊരുക്കി പോലീസ്

കോടതിയില്‍ നിന്നു തിരിച്ചു മടങ്ങിയ ശേഷമാണ് സ്വകാര്യ ഹോട്ടലില്‍ കാമുകിക്കൊപ്പം കഴിയാന്‍ അവസരമൊരുക്കിയത്

ബെംഗളൂരു: കൊലക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാകാന്‍ കൊണ്ടു വന്ന വഴി കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ പോലീസ് അവസരമൊരുക്കി. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം നടന്നത്. ബച്ച ഖാന്‍ എന്ന പ്രതിയെയാണ് ധര്‍വാദ് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടു വന്നത്. കോടതിയില്‍ നിന്നു തിരിച്ചു മടങ്ങിയ ശേഷമാണ് സ്വകാര്യ ഹോട്ടലില്‍ കാമുകിക്കൊപ്പം കഴിയാന്‍ അവസരമൊരുക്കിയത്.

Read Also: നിതീഷ് കുമാര്‍ 2024ലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി : തേജസ്വി യാദവ്

കാമുകി ഇവര്‍ എത്തുന്നതിനു മുമ്പ് തന്നെ ഹോട്ടലില്‍ താമസമാക്കി കാത്തിരിക്കുകയായിരുന്നു. പോലീസുകാര്‍ നിയമലംഘനം നടത്തിയെന്നു വിവരമറിഞ്ഞ ഹുബ്ബാലി ഗോകുല റോഡ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും ബച്ച ഖാനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്ക് ഒത്താശ നിന്ന പോലീസുകാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button