Latest NewsNewsLife StyleHealth & Fitness

കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ ഇഞ്ചി

ശരീരത്തിലെ അരിപ്പയാണ് കിഡ്‌നി അഥവാ വൃക്ക. ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവമാണ്. എന്നാല്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ അസാധാരണമല്ല. പലപ്പോഴും ശരീരത്തിലെ ഈ അരിപ്പ തന്നെ രോഗകാരണമാകും. ശരീരത്തിന്റെ ആകെ താളം തെറ്റാന്‍ ഇതു മതി. കിഡ്നി രോഗം വന്നാൽ ഉടനെ തന്നെ നമ്മൾ ഡോക്ടറെ കാണുകയും ഗുളികയിൽ തുടങ്ങി ചിലപ്പോൽ ഓപ്പറേഷൻ വരെ നടത്താറുണ്ട്. എന്നാൽ, ഇനി അത് വേണ്ട. ചെറിയ പ്രശ്നങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ഇരുന്നു തന്നെ പരിഹരിക്കാൻ സാധിക്കും. ഒരു കഷണം ഇഞ്ചി കൊണ്ടു കിഡ്നി രോഗം മാറ്റാൻ സാധിക്കും.

125 ഗ്രാം ഇഞ്ചിയാണ് ഇതിനു വേണ്ടത്. ഇത് കഴുകി വൃത്തിയാക്കി മിക്‌സിയില്‍ നല്ലപോലെ അടിയ്ക്കുക. തൊലി കളയണമെന്നില്ല. അടിച്ച ഇഞ്ചി ഒരു വൃത്തിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടുക. അതിനു ശേഷം ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം. വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോൾ ഈ ഇഞ്ചിക്കിഴി വെള്ളത്തിലിടണം. അതിനു ശേഷം പാത്രം അടച്ചു വയ്ക്കണം. പിന്നീട് ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ വയ്ക്കുക.

Read Also : രാജ്യത്ത് സ്ത്രീകൾ കുടുംബാസൂത്രണ രീതികൾ സ്വീകരിക്കുന്നത് വർദ്ധിക്കുന്നു: പഠനം

ഇത് വാങ്ങിവച്ച് റൂം ടെംപറേച്ചറില്‍ വച്ചു തന്നെ 5 മിനിറ്റ് തണുപ്പിയ്ക്കുക. ചൂടു മുഴുവനും പോകരുത്. തുടർന്ന്, കിഡ്‌നി പ്രശ്‌നമുള്ളയാളെ കമഴ്ത്തി കിടത്തി ഈ വെളളത്തില്‍ തോര്‍ത്തോ അതുപോലുള്ള തുണിയോ മുക്കി നടുവിന്റെ താഴ്ഭാഗത്തായി നിവര്‍ത്തിയിടുക. ഇത് അരമണിക്കൂറോളം ആവര്‍ത്തിയ്ക്കുക. പാത്രത്തിലെ വെള്ളത്തിന്റെ ചൂടു മുഴുവന്‍ ആറുവോളം ചെയ്യണം. ഇതിനു ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗത്തു പതിയെ മസാജ് ചെയ്യാം. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കിഡ്‌നിയ്ക്ക് ആരോഗ്യം നല്‍കാനും ഇത് നല്ലൊരു വിദ്യയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button