PalakkadLatest NewsKeralaNattuvarthaNews

പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകൻ പിടിയിൽ

പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് തിരുമിറ്റക്കോട് നടന്ന സംഭവത്തിൽ, തമിഴ്‌നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോടിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിയെ ഇർഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു . ഇതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. പിന്നാലെ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇർഷാദ് അലിയ്ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. സംഭവത്തിൽ മറ്റൊരു മദ്രസ അധ്യാപകന് കൂടി പ്രതിയാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button