Latest NewsKeralaNews

യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ വക ഓണസമ്മാനം: 600 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം

കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം ശരാശരി ആറരക്കോടി രൂപയാണ്.

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ഓണസമ്മാനമായി 600 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച് കെ.എസ്.ആർ.ടി.സി. നിലവില്‍, 20 ലക്ഷം പേര്‍ ദിനംപ്രതി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓണക്കാലത്ത് ഇത് 25 ലക്ഷമാകും. സെപ്തംബര്‍ ആദ്യവാരം പുതിയ സര്‍വീസുകള്‍ ഓടിത്തുടങ്ങുമെന്നും ഓര്‍ഡിനറിയിലാണ് പുതിയ സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. നിലവില്‍ രാത്രികാലങ്ങളില്‍ പലയിടത്തും സ്വകാര്യ ബസുകള്‍ ഓടാത്ത സാഹചര്യമാണുള്ളതെന്നും ഇത് കണക്കിലെടുത്ത് രാത്രികാല സര്‍വീസുകള്‍ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.

തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന സൗത്ത് സോണിലാണ് കെ.എസ്.ആർ.ടി.സി യാത്രക്കാര്‍ ഏറെയുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിനാണ് യാത്രക്കാരില്‍ രണ്ടാം സ്ഥാനം. സൗത്ത് സോണില്‍ 1550 ഉം, സെന്‍ട്രലില്‍ 1450ഉം, മലബാര്‍ സോണില്‍ 900 ബസുമാണ് ഓടുന്നത്.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം ശരാശരി ആറരക്കോടി രൂപയാണ്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇത് ഏഴ് കോടി കവിയുമെന്നാണ് നിഗമനം. ഈ വര്‍ഷം 700 പുതിയ ബസുകള്‍ കൂടി വാങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇിതിന് പിന്നില്‍. പുതിയ ബസുകളും സര്‍വീസുകളും ആരംഭിക്കുന്നതോടെ പ്രതിദിന വരുമാനം എട്ട് കോടി വരെ കൈവരിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button