Latest NewsNewsLife StyleHealth & Fitness

മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ക്കുന്നവർ അറിയാൻ

മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്താല്‍ ജീവിതം അപകടത്തിലാകുമെന്ന് പഠന റിപ്പോർട്ട്. കഫീന്‍ കൂടിയ അളവില്‍ ഉള്ള എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിനൊപ്പം ചേര്‍ക്കുന്നത് അപകടമാണ്. ഇത് ശാരീരികമായ പ്രശ്‍നങ്ങളേക്കാള്‍ ഏകാഗ്രത നശിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. തങ്ങള്‍ എത്രമാത്രം ലഹരിയിലാണ് എന്ന് മദ്യം കഴിക്കുന്നയാള്‍ക്ക് മനസിലാകില്ല എന്നതാണ് ഇത്തരത്തില്‍ മദ്യപിക്കുന്നതിന്റെ ഒരു ദോഷം. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കും.

Read Also : ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിക്കും: അറിയിപ്പുമായി സൗദി അറേബ്യ

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ മറ്റ് പ്രശ്നങ്ങളും ഇങ്ങനെയുള്ള മദ്യപാനം സൃഷ്ടിക്കും. കഫീന്‍ ചേര്‍ന്ന എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിനൊപ്പം ചേര്‍ത്താല്‍ മദ്യത്തിന്റെ മടുപ്പിക്കുന്ന രുചി കുറേയൊക്കെ മാറി കിട്ടുമെന്നതാണ് എനര്‍ജി ഡ്രിങ്കുകളിലേയ്ക്ക് യുവാക്കളെയും മറ്റും ആകര്‍ഷിക്കുന്നത്.

അതേസമയം, മദ്യവും കഫീനും ചേരുമ്പോഴുള്ള രാസപ്രവര്‍ത്തനങ്ങളല്ല മറിച്ച് എനര്‍ജി ഡ്രിങ്കുകള്‍ നല്‍കുന്ന ഉത്തേജനമാണ് അപകടകരമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button