Latest NewsSaudi ArabiaNewsInternationalGulf

കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും: സൗദി അറേബ്യ

ജിദ്ദ: കാർഷിക രജിസ്‌ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. കാർഷിക മേഖലയിൽ ബിനാമി പ്രവണത അവസാനിപ്പിക്കാൻ അടുത്ത മാസം ഒന്നു മുതൽ സൗദിയിൽ കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും. പഴം, പച്ചക്കറി, കന്നുകാലി മൊത്ത വ്യാപാര മാർക്കറ്റുകളിൽ കാർഷികോത്പന്നങ്ങൾ എത്തിക്കുന്ന കർഷകർക്കാവും രജിസ്ട്രേഷൻ നിർബന്ധമാക്കുക. രജിസ്ട്രേഷനില്ലാത്തവരെ സെപ്തംബർ ഒന്നു മുതൽ കാർഷികോത്പന്നങ്ങളുമായി ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ഉത്തരവ്.

Read Also: നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത

കാർഷിക, കന്നുകാലി, മത്സ്യകൃഷി മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി കർഷകരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗദിയിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ കാർഷികോത്പന്നങ്ങളുടെ വിൽപനക്ക് കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്.

Read Also: നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തും: മധു വധക്കേസിൽ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button