ThrissurLatest NewsKeralaNattuvarthaNews

കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന്‍ അറസ്റ്റിൽ

ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്

ചാലക്കുടി: കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്.

തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന എഴുപത്തിമൂന്നുകാരിയായ മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

Read Also : ആവേശക്കുതിപ്പുമായി ഐപിഒ, നടപ്പു സാമ്പത്തിക വർഷം അപേക്ഷ നൽകിയത് 46 കമ്പനികൾ

കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന്‍ പൊലീസിന് മൊഴി നല്‍കി. വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് അറിയാവുന്ന ബെസ്റ്റിന്‍ കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിന്നീട് അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button