NewsLife StyleHealth & Fitness

കുടലിൻ്റെ ആരോഗ്യം നിലനിർത്താനുളള പോഷകങ്ങളെക്കുറിച്ചറിയാം

കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മഗ്നീഷ്യം

കുടലിന്റെ ആരോഗ്യം ഏറ്റവും അനിവാര്യമായ ഒന്നാണ്. വളരെ സങ്കീർണമായ പ്രവർത്തനങ്ങളാണ് കുടൽ നടക്കുന്നത്. അതിനാൽ, പ്രവർത്തനങ്ങൾ സുഗമമാകാൻ കുടലിന്റെ ആരോഗ്യത്തിന് ചില പോഷകങ്ങൾ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളെക്കുറിച്ച് പരിചയപ്പെടാം.

കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മഗ്നീഷ്യം. ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കുളള ഇലക്ട്രോലൈറ്റ് ധാതു കൂടിയാണ് മഗ്നീഷ്യം. ഇലക്കറികൾ, നട്സ്, ബീൻസ്, ഗോതമ്പ് എന്നിവയിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്.

Also Read: ‘ഇന്ത്യയുടെ ഭാവി മുകുളം’: ഗ്രാന്റ് മാസ്റ്റര്‍ പ്രഞ്ജാനന്ദയ്‌ക്ക് ആദരവുമായി സുരേഷ് ഗോപി

കുടൽപാളിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ബന്ധിത ടിഷ്യുകൾ നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതാണ് വിറ്റാമിൻ സി. കൂടാതെ, ശരീരത്തെ കോളാജനുമായി സമന്വയിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. കിവി, സിട്രസ് പഴങ്ങൾ, ചീര, പൈനാപ്പിൾ, മാമ്പഴം എന്നിവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button