CricketLatest NewsNewsSports

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷൻ: മത്സരക്രമം പുറത്തുവിട്ടു

മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന്‍റെ മത്സരക്രമം പുറത്തുവിട്ടു. ആറ് നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. കട്ടക്ക്, ലഖ്നൗ, കൊല്‍ക്കത്ത, ഡൽഹി, ജോഥ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ പുറത്തുവിട്ടിട്ടില്ല. 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. ഒക്ടോബര്‍ എട്ടിനായിരിക്കും കലാശക്കൊട്ട്.

സെപ്റ്റംബര്‍ 16നും 18നും ഇടയില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമായി 16ന് നടത്തുന്ന ഇന്ത്യന്‍ മഹാരാജാസ്-വേള്‍ഡ് ജയന്‍റ്സ് മത്സരവും ഇതില്‍ ഉള്‍പ്പെടും. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ മഹാരാജാസിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്‍റ്‌സിനെ നയിക്കുന്നത്.

10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെ‍ജന്‍ഡ്സ് ടീമില്‍ കളിക്കുന്നത്. ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍, അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോധി എന്നിവരാണുള്ളത്.

അതേസമയം, ഓയിന്‍ മോര്‍ഗൻ നയിക്കുന്ന ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഷെയ്ന്‍ വാട്സണ്‍, ജാക്ക് കാലിസ്, ഡാനിയേല്‍ വെറ്റോറി, മാറ്റ് പ്രയര്‍(വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ, മഷ്‌റഫെ മൊര്‍ത്താസ, അസ്‌ഗര്‍ അഫ്‌ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍) എന്നിവരും ഇറങ്ങും.

Read Also:- ‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്, തിയതിയും, വേദിയും

സെപ്റ്റംബര്‍ 16-18 കൊല്‍ക്കത്ത
സെപ്റ്റംബര്‍ 21-22 ലഖ്നൗ
സെപ്റ്റംബര്‍ 24-26-ന്യൂഡല്‍ഹി
സെപ്റ്റംബര്‍ 27-30 കട്ടക്ക്
ഒക്ടോബർ 1-3-ജോഥ്പൂര്‍
ഒക്ടോബർ 5-7 പ്ലേ ഓഫ് (വേദി നിശ്ചയിച്ചിട്ടില്ല)
ഒക്ടോബർ 8 ഫൈനല്‍ (വേദി നിശ്ചയിച്ചിട്ടില്ല).

shortlink

Post Your Comments


Back to top button