Latest NewsUAENewsInternationalGulf

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: ‘രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ പാക് ചാരന്‍ എന്ന് വിളിച്ചവരാണ് സംഘപരിവാര്‍’: കെ.ടി ജലീൽ

ഇത്തരം ശീലങ്ങൾ റോഡപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് വർധിപ്പിക്കും. അതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ റോഡിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കണം. അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ റെഡ് സിഗ്‌നലുകൾ ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നതിലേക്ക് നയിക്കുമെന്നും അതീവ ഗുരുതരമായ അപകടങ്ങൾക്ക് ഇത് ഇടയാക്കുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, ചുവപ്പ് സിഗ്‌നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്‌നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 12 ബ്ലാക്ക്മാർക്കുമാണ് ശിക്ഷ ലഭിക്കുന്നത്.

കാൽനടയാത്രയ്ക്കുള്ള ചുവപ്പ് സിഗ്‌നൽ മറികടന്നത് മൂലമുള്ള അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ നിയമം കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ റോഡ് ക്യാമറകൾ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന്‍ ഷാ അഫ്രീദി, പാകിസ്ഥാന്‍ ടീം അദ്ദേഹത്തെ ഏറെ മിസ് ചെയ്യും: വസീം അക്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button