Latest NewsIndiaNews

നടിയും ബിജെപി നേതാവുമായ സൊനാലിയുടെ മരണം കൊലപാതകമെന്ന് സംശയം, ശരീരത്തില്‍ മുറിവേറ്റ പാടുകള്‍

ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരിക്കുന്നതായി സഹോദരിയോട് പറഞ്ഞിരുന്നു, ഇതിന് പിന്നാലെയായിരുന്നു മരണം

പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണം കൊലപാതകമെന്ന് സംശയം. ഗോവ പോലീസ് കൊലപാതകത്തിന് കേസ് എടുത്തു. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയത്.

Read Also: രാജ്യത്ത് 5ജി സേവനം ഒക്ടോബറിൽ: സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ചൊവ്വാഴ്ചയാണ് സൊനാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. എന്നാല്‍, സൊനാലിയുടേത് കൊലപാതകമാണെന്നായിരുന്നു മരണത്തിന് പിന്നാലെ തന്നെ കുടുംബം ആരോപിച്ചത്. മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് സൊനാലി സഹോദരിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരിക്കുന്നതായി സഹോദരിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചത്.

അതേസമയം, സൊനാലിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സൊനാലിയുടെ ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൊനാലിയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉയര്‍ത്തുന്നതാണ് ശരീരത്തിലെ മുറിവുകള്‍.

shortlink

Related Articles

Post Your Comments


Back to top button