KeralaLatest NewsNews

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

‘മിക്‌സ‌‌ഡ് സ്‌കൂൾ ആകുന്നതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. മിക്‌സഡ് സ്‌കൂൾ ആക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പി.ടി.എയുമാണ്. അപേക്ഷിച്ച എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും. പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ല. ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ ആരാണെന്നും എന്താണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നതെന്നും ജനത്തിനറിയാമെന്നും, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പൊടുന്നനെ ഉയർന്ന് വന്ന സമരത്തിന് പിന്നിൽ ചില സ്ഥാപിത താല്പര്യക്കാർ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button