Latest NewsIndiaNewsInternational

അഗ്നിപഥ് പദ്ധതി: ഇന്ത്യൻ സൈന്യത്തിൽ ഗൂർഖകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് നേപ്പാൾ

കാഠ്മണ്ഡു: അഗ്നിപഥ് പദ്ധതി പ്രകാരം ഇന്ത്യൻ സൈന്യത്തിൽ ഗൂർഖകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി നാരായൺ ഖഡ്ക ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയെ അറിയിച്ചു. നേപ്പാളി സൈനികരെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന 1947ൽ നേപ്പാളും ഇന്ത്യയും ബ്രിട്ടനും ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ ഈ പദ്ധതി പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുമായും ബന്ധപ്പെട്ടവരുമായും വിപുലമായ കൂടിയാലോചന നടത്തുന്നതുവരെ പുതിയ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് നടപടികൾ നേപ്പാൾ അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചതായി നേപ്പാൾ ഡെയിലി ദിനപത്രം റിപ്പോർട്ട് ചെയ്തു.

‘ലിനിയുടെ വീട്ടിൽ ആണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്, ഞങ്ങൾ രണ്ടാം കെട്ടാണെന്നുള്ള നെഗറ്റീവ് പ്രതികരണങ്ങളും കിട്ടി’: സജീഷ്

അഗ്നിപഥ് പദ്ധതി പ്രകാരം, 4 വർഷത്തേക്ക് സൈനികരെ നിയമിക്കുന്നത്. കൂടാതെ റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനം പേർക്ക് മാത്രമേ മുഴുവൻ സേവനവും നീട്ടുകയുള്ളൂ. ശേഷിക്കുന്ന സൈനികരെ 11-12 ലക്ഷം രൂപ നൽകി സേവനം അവസാനിപ്പിക്കും. അവരെ അഗ്നിവീരന്മാർ എന്ന് വിളിക്കും. പദ്ധതിയുടെ പ്രഖ്യാപനം രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button