Latest NewsNewsBusiness

ഇടപാടുകളിൽ റെക്കോർഡ് നേട്ടവുമായി ഭാരത് പേ

2020 മുതൽ ഭാരത് പേ പ്രവർത്തനം വിപുലീകരിക്കുന്നതിനായുളള നടപടികൾ സ്വീകരിച്ചിരുന്നു

ഭാരത് പേയുടെ വാർഷിക ഇടപാടുകൾ കുതിച്ചുയരുന്നു. പേയ്മെന്റുകൾ 20 ബില്യൺ ഡോളറിൽ എത്തിയതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. രാജ്യത്തെ പ്രമുഖ ഫിൻടെക് സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത് പേ. റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് മാസത്തോടെ ഇടപാടുകൾ 30 ബില്യണിൽ എത്തിക്കാനാണ് ഭാരത് പേ ലക്ഷ്യമിടുന്നത്.

2020 മുതൽ ഭാരത് പേ പ്രവർത്തനം വിപുലീകരിക്കുന്നതിനായുളള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളിൽ നിന്നും 400 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഭാരത് പേയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 3,600 കോടി രൂപയുടെ വായ്പയാണ് ഭാരത് പേ അനുവദിച്ചത്.

Also Read: കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍ വിപണിയില്‍: തൃശൂരില്‍ പിടിച്ചെടുത്തത് 365 പേസ്റ്റുകള്‍

ഇടപാടുകൾ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവട് വയ്ക്കാനുള്ള തയ്യാറെടുപ്പും ഭാരത് പേ നടത്തുന്നുണ്ട്. നിലവിൽ, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 112 ശതമാനം വളർച്ചയാണ് ഭാരത് പേ ഇത്തവണ രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button