NewsLife StyleHealth & Fitness

അസിഡിറ്റി തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പരമാവധി കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക

ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, ഭക്ഷണരീതിയിലെ മാറ്റങ്ങൾ, ജീവിതശൈലിലെ മാറ്റങ്ങൾ എന്നിവ പലപ്പോഴും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ അസിഡിറ്റി ഇല്ലാതാക്കാൻ കഴിയും. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

പരമാവധി കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക. കൂടാതെ, ഒരുപാട് ഭക്ഷണം ഒരുമിച്ചു കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ അത് പരമാവധി ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള ഇടവേളകളും ചുരുക്കുക.

Also Read: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം : യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

അസിഡിറ്റിയെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതാണ് വെള്ളം. ആസിഡിന്റെ ഉൽപ്പാദനത്തിലെ വ്യതിയാനങ്ങൾ ക്രമപ്പെടുത്താൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം എളുപ്പത്തിൽ ആക്കാൻ സഹായിക്കും. കൂടാതെ, എണ്ണ, കൊഴുപ്പ്, എരിവ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.

രാത്രിയിൽ ഒരുപാട് നേരം വൈകിയതിനു ശേഷം ആഹാരം കഴിക്കാൻ പാടില്ല. ഈ ശീലം ഒഴിവാക്കുക. കൂടാതെ, ഭക്ഷണം കഴിച്ചയുടനെയുള്ള ഉറക്കം ദഹനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button