KeralaLatest NewsCrime

പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് ലൈം​ഗിക ബന്ധത്തിന് വിട്ടുകൊടുത്തു: യുവതി ആത്മഹത്യയ്‌ക്കൊരുങ്ങിയതോടെ പുറംലോകമറിഞ്ഞു

പേരാമ്പ്ര: സ്വന്തം ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കിയ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര വേളം സ്വദേശി അബ്ദുൾ ലത്തീഫാണ് (35) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനുറച്ച് യുവതി വീടുവിട്ടിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഓഗസ്റ്റ് 14-ന് യുവതിയെ കാണാതായെന്ന് ഉമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പോലീസിന്റെ മുന്നിലെത്തുന്നത്.

ആശുപത്രിയിൽ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് 15-ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം വന്നതിനാൽ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

ഇതിനൊപ്പമാണ് 2018-ൽ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇയാളുടെ അടുത്തേക്ക് വാഹനത്തിൽ എത്തിച്ച് നൽകുകയും മറ്റൊരിക്കൽ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭർത്താവിനെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ അറസ്റ്റ് ചെയ്തത്. അബ്ദുൾ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

 

shortlink

Post Your Comments


Back to top button