Latest NewsNewsIndia

ഫാത്തിമ ലത്തീഫിന്റെ മരണം: പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കും; ഫാത്തിമയുടെ പിതാവ് പറഞ്ഞത്

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുമ്പോൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്. ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പിതാവ് പറഞ്ഞു. ഫാത്തിമയുടെ ലാപ്‌ടോപ്പും ഫോണും ഹാജരാക്കാണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിൽ നിന്നും കത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് അബ്ദുൽ ലത്തീഫും സഹോദരി അയിഷ ലത്തീഫും ചെന്നൈയിലേക്കെത്തിയത്. ഇവർക്കൊപ്പം മുൻ മേയർ രാജേന്ദ്രബാബുവും സംഘത്തിലുണ്ട്.

ഫോറൻസിക് ഉദ്യോഗസ്ഥരുടെ മുന്നിലാവും സംഘം ആദ്യം ഹാജരാവുക. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെയും സംഘം നേരിൽ കാണും. ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും എം.കെ സ്റ്റാലിനെയും സന്ദർശിക്കും. ഫാത്തിമയുടെ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നാവശ്യപ്പെട്ട് നേരേത്തേ അബ്ദുൽ ലത്തീഫ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടുണ്ട്.

ALSO READ: “എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു” കണ്ണീരോടെ നിമിഷയുടെ ‘അമ്മ

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നതായും ലത്തീഫ് പുറപ്പെടും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുർ പുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി നടക്കുന്ന വിദ്യാർത്ഥി ആത്മഹത്യകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button