Latest NewsNewsLife Style

മുടിയുടെ സംരക്ഷണത്തിന് ബദാം!

എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിര്‍ത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ബദാമിനു കഴിയുമെന്ന് ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്.

ബദാം സ്ഥിരമായി കഴിച്ചാല്‍ മറവിരോഗം പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്‌നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബദാം. 2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്‌സിഡേറ്റീവ് സ്ട്രെസ് വളരെ കുറവായിരിക്കും.

Read Also:- വിൻഡോസ് ഉപയോഗിക്കുന്നവരാണോ? ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും ബദാം സഹായിക്കും. ചര്‍മ്മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button