YouthLatest NewsKeralaNewsLife Style

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുറയാതെ ഒരാൾ കുടിച്ചിരിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെള്ളത്തിന്റെ കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

  • ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്.
  • ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്. ഗ്ലാസില്‍ ഒഴിച്ച് സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഇടവിട്ട് ഇടവിട്ട് വേണം വെള്ളം കുടിക്കാന്‍. അതാണ് ആരോഗ്യത്തിനു നല്ലത്.
  • നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കും.
  • തിളപ്പിച്ചാറിയ വെള്ളമോ പ്യൂരിഫൈ ചെയ്ത വെള്ളമോ ആയിരിക്കണം കുടിക്കേണ്ടത്.
  • അതിരാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറിന് നല്ലതാണ്.
  • ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  • സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു.
  • ഉമിനീർ, മ്യൂക്കസ് എന്നിവ ഉണ്ടാക്കുന്നു.
  • ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നു.
  • ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.
  • തലച്ചോറ്, സുഷുമ്നാ നാഡി, മറ്റ് സെൻസിറ്റീവ് ടിഷ്യുകൾ എന്നിവയെ കുഷ്യൻ ചെയ്യുന്നു.
  • ശരീര താപനില നിയന്ത്രിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button