NewsLife StyleHealth & Fitness

മൗത്ത് അൾസറിന് പരിഹാരം കാണാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

അൾസറിനെതിരെ പ്രവർത്തിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് തേൻ പുരട്ടുന്നത്

പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൗത്ത് അൾസർ. സാധാരണയായി മോണകളിലാണ് ഈ അൾസർ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ, നാവ്, ചുണ്ട്, ചുണ്ടിന്റെ ഉൾഭാഗം തുടങ്ങിയ സ്ഥലങ്ങളിലും അൾസർ കാണപ്പെടുന്നുണ്ട്. മൗത്ത് അൾസറിൽ നിന്നും മോചനം നേടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളെക്കുറിച്ച് പരിചയപ്പെടാം.

അൾസറിനെതിരെ പ്രവർത്തിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് തേൻ പുരട്ടുന്നത്. ഇത് അസറിന് കാരണമായ അണുക്കളെ തടയുകയും മുറിവുകൾ ഉണക്കാനും സഹായിക്കും. അൾസർ ഉള്ള ഭാഗങ്ങളിൽ തേൻ പുരട്ടി അധിക സമയം വയ്ക്കുന്നത് നല്ലതാണ്.

Also Read: വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ ഗ്രീന്‍ ടീ!

ആന്റി മൈക്രോബയൽ ഘടകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. ഈ ഘടകം അൾസറിനെ സ്വാഭാവികമായി ഇല്ലാതാക്കും. വേദനസംഹാരി കൂടിയായ വെളിച്ചെണ്ണ അൾസർ ഉള്ള ഭാഗത്ത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. കൂടാതെ, അൾസർ ഇല്ലാതാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button