Latest NewsKerala

കണ്ണൂരിൽ കൈക്കൂലി വാങ്ങിയ കെഎസ്ഇബി എൻജിനീയറെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ്: ഓട്ടത്തിനിടെ പണം വിഴുങ്ങി ഉദ്യോഗസ്ഥൻ

കണ്ണൂർ: കൈക്കൂലി വാങ്ങിയ കെഎസ്ഇബി എൻജിനീയറെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ് സംഘം. വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ കൈക്കൂലി വാങ്ങിയ അഴീക്കോട് സ്‌റ്റേഷനിലെ സബ് എഞ്ചിനീയർ ജിയോ എം ജോസഫ് ആണ് പിടിയിലായത്.  ആയിരം രൂപയാണ് പരാതിക്കാരനിൽ നിന്നും ഇയാൾ വാങ്ങിയത്.

പരാതിക്കാരനായ പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ വീടിനോട് ചേർന്നുള്ള വൈദ്യുതത്തൂൺ കാർ ഷെഡ് നിർമ്മിക്കാൻ തടസ്സമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാനാണ് ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈദ്യുതത്തൂൺ മാറ്റിയിടുന്നതിനായി 5550 രൂപ അടച്ചിട്ടും കാര്യം നടന്നിരുന്നില്ല. തുടർന്ന് 1000 രൂപ കൈക്കൂലി നൽകിയാൽ കാര്യം ശരിയാക്കി തരാമെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിക്കുകയും ചെയ്തു.

എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അതേ ദിവസമായിരുന്നു അറസ്റ്റ്. വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ജിയോയെ വളഞ്ഞു. തുടർന്ന് ഓടി രക്ഷപെട്ട ജിയോയെ വിജിലൻസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഓട്ടത്തിനിടെ ഇയാൾ പണം വിഴുങ്ങിയതായാണ് സൂചന. കോഴിക്കോട് വിജിലൻസ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ ഇയാളുടെ കൈയില്‍ ചുവപ്പ് നിറം പടര്‍ന്നിരുന്നു. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് സബ് എന്‍ജിനിയറെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button