KeralaLatest NewsNews

നിരാലംബരായ മനുഷ്യരുടെ ശുശ്രൂഷ ചെയ്യുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ പൂർത്തിയായി.

കോട്ടയം: ഒരു വർഷം നീണ്ടു നിന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ പൂർത്തിയായി. കാരിത്താസ് ആശുപത്രി കാമ്പസിൽ നടന്ന ചടങ്ങിൽ സമാപന സമ്മേളനംകഴിഞ്ഞ ദിവസം കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു .

മാനവ സേവ മാധവ സേവ എന്ന ഇന്ത്യൻപാരമ്പര്യം അവകാശപ്പെടാൻ അവകാശം സാധാരണ മനുഷ്യർക്കായി ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക്‌ മാത്രമാണെന്ന് ചടങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു .’നിരാലംബരായ മനുഷ്യരുടെ ശുശ്രൂഷ ചെയ്യുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെയാണ്. സേവന പാതയിൽ മുന്നേറുന്ന കാരിത്താസ് പോലുള്ള ആതുരാലയങ്ങളാണ് ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നേറുന്നത്. മനുഷ നന്മയ്ക്കും സ്വാന്തനത്തിനുമായി നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ലോകത്തെ പഠിപ്പിക്കുകയാണ് കാരിത്താസ് ആശുപത്രിയെന്ന് നിസംശ്ശയം പറയാം’-അദ്ദേഹം പറഞ്ഞു

read also: പെണ്‍വാണിഭത്തില്‍ ഒന്നാമത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനം: വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍

നിരാലംബരായ രോഗികളെ മരുന്ന് കൊണ്ട് മാത്രമല്ല സ്‌നേഹം കൊണ്ട് കൂടിയാണ് ചികിത്സിക്കേണ്ടത് അങ്ങനെ പ്രവർത്തിക്കാൻ മിഷണറി സ്ഥാപനങ്ങൾക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് കാരിത്താസ്‌ ആശുപ്രതിയുടെ നേതൃത്വത്തിലുള്ളത്. യഥാർത്ഥ ഇന്ത്യൻ പാരമ്പര്യവും കരുണയിൽ അധിഷ്ടിതമാണ്. സ്‌നേഹത്തോടെയും കരുണയുടെയും മറ്റുള്ളവരെ കാണാനും പെരുമാറാനും പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ കാലത്തിൻ്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കാരിത്താസ് ആശുപ്രതി നയിക്കുന്നവരുടെയും, ആശുപത്രിയിലെ ജീവനക്കാരുടെയും തികഞ്ഞ അർപ്പണബോധം കാരിത്താസ് ആശുപ്രതിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നും ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു .

ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപോലീത്താ ആർച്‌ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ. തോമസ് ചാഴിക്കാടൻ എം.പി, ശ്രീ അഡ്വ മോൻസ് ജോസഫ് എം.എൽ.എ., ശ്രീ പി യു തോമസ് [നവജീവൻ ട്രസ്ററ് ] , കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഡയമണ്ട് ജൂബിലിആഘോഷങ്ങളുടെ സ്‌മരണ നിലനിറുത്തുന്നതിനായി നിർമ്മിക്കപ്പെട്ട ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനവും, തദവസരത്തിൽ ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു .ഡയമണ്ട് ജൂബിലിആഘോഷങ്ങളുടെ സ്‌മരണക്കായി കാരിത്താസ് കാമ്പസിൽ ഒരു മാവിൻ തൈ കൂടി ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button