News

കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ നടന്ന സംഭവത്തിൽ  ജോലിയ്ക്കുവേണ്ടി എന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവ ബന്ധപ്പെട്ട്  തമിഴ്‌നാട് സ്വദേശികളായ വിജേഷ് (28), മലർ (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. പീഡനത്തിൽ ഗുരുതരമായിപരിക്കേറ്റ യുവതി കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

ആഗസ്റ്റ് 27ന് രാവിലെ ചാലക്കുന്നില്‍ നിന്നും യുവതിയെ മൂന്നംഗ സംഘം  ജോലിയ്ക്കായി  കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ്  ഓട്ടോയില്‍ തിരിച്ചുകൊണ്ടുവിടുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്‌സിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതികൾ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകി പീഡിപ്പിക്കുകയായിരുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്

അടുത്ത ദിവസം രാത്രിവരെ യുവതിയെ ഇവിടെ പാര്‍പ്പിച്ച സംഘം പിന്നീട്  കടന്നുകളഞ്ഞതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നിൽ  യുവതിയുമായി നേരത്തെ പരിചയമുള്ളവരാണെന്നും നിലവിൽ  ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ നിരീക്ഷിച്ചു വരികയാണെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button