CricketLatest NewsNewsSports

ഏഷ്യാ കപ്പിൽ ഇന്ന് അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശ് പോരാട്ടം

ദുബായ്: ഏഷ്യാ കപ്പിൽ രണ്ടാം ജയം തേടി അഫ്‌ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് 7.30നാണ് മത്സരം. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പവര്‍ പ്ലേയില്‍ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലെത്തി. പവര്‍ പ്ലേയ്ക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍ ആദ്യ ദില്‍ഷന്‍ മധുഷനകയുടെ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് വെടിക്കെട്ടിന് തുടക്കമിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ചമിക കരുണരത്നെക്കെതിരെ 21 റണ്‍സ് കൂടി അടിച്ച് ആറോവറില്‍ 83 റണ്‍സിലെത്തിയ അഫ്ഗാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. അതിവേഗം ലക്ഷ്യം മറികടന്നു. ടി20 ക്രിക്കറ്റില്‍ അഫ്ഗാന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്.

ബംഗ്ലാദേശ് സാധ്യത ഇലവൻ: മുഹമ്മദ് നൈം, അനാമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), ആഫിഫ് ഹൊസൈന്‍, മുഷ്‌ഫീഖുര്‍ റഹീം(വിക്കറ്റ് കീപ്പര്‍), മഹമ്മദുള്ള, സാബിര്‍ റഹ്‌മാന്‍, മെഹിദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, നാസും അഹമ്മദ്, മുഷ്‌ഫീഖുര്‍ റഹ്‌മാന്‍.

Read Also:- ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ!

അഫ്‌ഗാന്‍ സാധ്യത ഇലവൻ: ഹസ്രത്തുള്ള സസായ്, റഹ്‌മാനുള്ള ഗര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുളള സദ്രാന്‍, കരീം ജാനത്ത്, മുഹമ്മദ് നബി(ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, അസ്‌മത്തുള്ള ഒമറൈസി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസലാഖ് ഫറൂഖി.

shortlink

Related Articles

Post Your Comments

Related Articles


Back to top button