ThiruvananthapuramKeralaNattuvarthaLatest NewsNews

പ​ള​ളി​യി​ല്‍ മോ​ഷ​ണം : പ്ര​തി അറസ്റ്റില്‍

മു​ള്ളി​ല​വു​വി​ള എ​സ്‌​വി സ​ദ​ന​ത്തി​ല്‍ റോ​യി എ​ന്നു വി​ളി​ക്കു​ന്ന സൈ​വി​ന്‍ വി​ത്സ​ന്‍ (28) ആ​ണ് വെ​ള്ള​റ​ട പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

വെ​ള​ള​റ​ട: കി​ളി​യൂര്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള​ളി​യു​ടെ മേ​ട​യു​ടെ ക​ത​ക് ത​ക​ര്‍​ത്ത് പ​ട്ടാ​പ​ക​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അറസ്റ്റിൽ. മു​ള്ളി​ല​വു​വി​ള എ​സ്‌​വി സ​ദ​ന​ത്തി​ല്‍ റോ​യി എ​ന്നു വി​ളി​ക്കു​ന്ന സൈ​വി​ന്‍ വി​ത്സ​ന്‍ (28) ആ​ണ് വെ​ള്ള​റ​ട പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ള്ളി​യു​ടെ പ​ണി​ക​ള്‍​ക്കാ​യി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യും ഇ​ട​വ​ക വി​കാ​രി​യു​ടെ ഫോ​ണും മോ​ഷ്ടി​ച്ചി​രു​ന്നു. മേ​ട​യു​ടെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍ ക​ട​ന്ന മോ​ഷ്ടാ​വ് വി​കാ​രി​യു​ടെ മു​റി​യു​ടെ ക​ത​കും ത​ക​ര്‍​ത്തി​രു​ന്നു. കി​ളി​യൂ​ര്‍ ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ന്‍റെ​യും ക​ള്ളി​മൂ​ട് വി​ന്‍​സ​ന്‍റ് ദേ​വാ​ല​യ​ത്തി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ കാ​ണി​ക്ക​യു​മാ​ണ് ക​വ​ര്‍​ന്ന​ത്.

Read Also : വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിനെ ഓടിച്ചിട്ട് പിടികൂടി യുവതി

ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് വെ​ള്ള​റ​ട സ്വ​ദേ​ശി സൈ​വി​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ സ്ഥ​ല​ത്തെ​ത്തി​ച്ച പൊ​ലീ​സ് സം​ഘം പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന​ല്‍​കു​മാ​ര്‍, സ​ജി​ന്‍, പ്ര​ജീ​ഷ്, പ്ര​ദീ​പ്, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നെത്തിച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button