KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി അറസ്റ്റിൽ

കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്

കോഴിക്കോട് : കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ടവരാണ് മൂന്നുപേരും.

കോഴിക്കോട് ഡാൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ എൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

Read Also : അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദ് ചെയ്യാറുണ്ടോ? പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇങ്ങനെ

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ പ്രജീഷ് എന്നിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരുടെ കയ്യിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

പിടിയിലായ അജിത് വർഗ്ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിൽ ഉണ്ട്. കോഴിക്കോട് കസബ സബ് ഇൻസ്‌പെക്ടർ എസ് അഭിഷേകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ അഖിലേഷ് സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, അനൂജ് എ, സജേഷ് കുമാർ പി, കസബ സ്റ്റേഷനിലെ എസ്‌ ഐ രാജീവൻ, സീനിയർ സിപിഒ രതീഷ് പി എം, സിപിഒ ബിനീഷ് ഡ്രൈവർ, സിപിഒ വിഷ്ണു പ്രഭ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button