KeralaLatest NewsNews

ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആർബിട്രേറ്റർമാർ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Read Also: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത

ജില്ലാ കളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട ഐഎഎസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ. പ്രായപരിധി (01.08.2022 പ്രകാരം) 70 വയസ് തികയാൻ പാടില്ല.

അപേക്ഷാ ഫോമിന്റെ മാതൃക kerala.gov.in ൽ സെപ്റ്റംബർ 15 മുതൽ 30 വരെ ലഭിക്കും. അപേക്ഷ ഒക്ടോബർ 31ന് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ), അനെക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

Read Also: സോണിയാ ഗാന്ധിയുടെ അമ്മയുടെ വിയോഗം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button