Latest NewsNewsIndiaTechnology

രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം വരാൻ സാധ്യത, പുതിയ മാറ്റങ്ങൾ അറിയാം

ടെലികോം കമ്പനികളെ പോലെ ആപ്പുകൾക്കും സർവീസ് ലൈസൻസ് ഫീ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്

രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ശുപാർശ കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. ടെലികോം കമ്പനികളെ പോലെ ആപ്പുകൾക്കും സർവീസ് ലൈസൻസ് ഫീ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.

രാജ്യത്തെ ടെലികോം സേവന ദാതാക്കളും, ഇന്റർനെറ്റ് കോൾ നൽകുന്ന വാട്സ്ആപ്പ് പോലെയുള്ള മറ്റ് ആപ്പുകളും നടത്തുന്നത് ഒരു സേവനങ്ങൾ തന്നെയാണ്. എന്നാൽ, രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്ഥ നിയമങ്ങളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ രണ്ട് വിഭാഗങ്ങൾക്കും ഒരേ നിയമം നടപ്പാക്കണമെന്ന് ടെലികോം ഓപ്പറേറ്റർമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നടപടിയുമായി എത്തിയിട്ടുള്ളത്.

Also Read: 18 ആം വയസിൽ വിവാഹം, 2 മാസം കൊണ്ട് വിവാഹമോചിത: ‘നിനക്ക് വട്ടാണോ രണ്ടാംകെട്ടുകാരിയെ കെട്ടാൻ?’ – ആമിയും വിഷ്ണുവും പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button