Latest NewsKeralaNews

പ്രധാനമന്ത്രിയ്ക്ക് ഓണക്കോടി സമ്മാനിച്ച് കെ സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഓണക്കോടി സമ്മാനിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ ബെജിപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ചാണ് കെ സുരേന്ദ്രൻ മോദിയ്ക്ക് ഓണക്കോടി നൽകിയത്.

Read Also: ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

ദ്വിദിന സന്ദർശനത്തിനായാണ് മോദി കേരളത്തിലെത്തിയത്. മലയാള തനിമ വ്യക്തമാക്കുന്ന വേഷമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ബിജെപി നേതാക്കളും പ്രവർത്തകരും ഗംഭീരമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.

കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണെന്നും കേരളം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പൊതുസമ്മേളന വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മലയാളികൾക്ക് അദ്ദേഹം ഓണാശംസകൾ നേരുകയും ചെയ്തു. അതേസമയം, കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തി. ക്ഷേത്രത്തിലെത്തി അദ്ദേഹം ജഗത് ഗുരുവിനെ വണങ്ങി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

Read Also: നടൻ സുമൻ അന്തരിച്ചു, മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button