KeralaLatest NewsNews

ജഗത്ഗുരുവിനെ വണങ്ങി പ്രധാനമന്ത്രി: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി

കൊച്ചി: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി അദ്ദേഹം ജഗത് ഗുരുവിനെ വണങ്ങി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

Read Also: ര​ക്ത​സ​മ്മ​ർദ്ദം കു​റഞ്ഞു : ബൈ​ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു

അതേസമയം, കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണെന്നും കേരളം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പൊതുസമ്മേളന വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മലയാളികൾക്ക് അദ്ദേഹം ഓണാശംസകൾ നേരുകയും ചെയ്തു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകി. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി .കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു: 78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button