Latest NewsUAENewsInternationalGulf

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: പ്രചാരണ പരിപാടികൾ ആരംഭിച്ച് യുഎഇ

അബൂദാബി: സ്വകാര്യ മേഖലയിലെ ജോലികളിൽ യുഎഇ പൗരന്മാരെ ആകർഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നാഫിസ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ തുടങ്ങിയത്. സ്വകാര്യ മേഖലയിലും ഉയർച്ച നേടാം എന്നു ബോധ്യപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ വിജയം നേടിയ അനുഭവ കഥകൾ പറഞ്ഞാണ് പ്രചാരണം നടത്തുന്നത്.

Read Also: 10 കൊല്ലങ്ങൾക്ക് മുൻപ് 11 ആം സ്ഥാനം, ഇന്ന് അഞ്ചാമത്:10 കൊല്ലം കഴിയുമ്പോൾ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ

പൗരന്മാരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് രൂപം കൊടുത്ത ഫെഡറൽ സംവിധാനമാണ് നാഫിസ് കൗൺസിൽ. വിദഗ്ധരായ സ്വദേശി ജീവനക്കാർക്ക് അതേ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളെക്കാൾ 40% കൂടുതലാണ് വേതനം. ഈ വർഷം സ്വകാര്യ മേഖലയിൽ 13193 സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കാമാണ് രാജ്യം പദ്ധതിയിടുന്നത്.

110 കോടി ദിർഹം സ്വദേശികൾക്ക് വേതനം നൽകാനാനായി വകയിരുത്തുകയും ചെയ്തു.

Read Also: ബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button