Latest NewsUAENewsInternationalGulf

ബാക്ക് ടു സകൂൾ: മാതാപിതാക്കൾ സത്യവാങ്മൂലത്തിൽ ഒപ്പിടണമെന്ന് ഷാർജ

ഷാർജ: കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി ഷാർജ. വിദ്യാർത്ഥികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിലും സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന ഉറപ്പ് നൽകുന്നതാണ് സത്യവാങ്മൂലം. ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ സ്‌കൂളുകൾക്ക് കൈമാറിയത്.

Read Also: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആരോഗ്യനില ഗുരുതരം: ചികിത്സയ്ക്കായി രാഷ്ട്രീയ അഭയം നല്‍കണമെന്ന് ശ്രീലങ്കയോട് അഭ്യര്‍ത്ഥന

കുട്ടികൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ സ്‌കൂളിനെ അറിയിക്കുക, സ്‌കൂളിൽ വച്ച് രോഗം വന്നാൽ ഉടൻ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുക, പോസിറ്റീവായാൽ ഐസൊലേഷൻ നിയമം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുന്നുണ്ട്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 29 നാണ് യുഎഇയിൽ സ്‌കൂളുകൾ തുറന്നത്.

Read Also: ബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button