Latest NewsNewsBusiness

2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി  മാറുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക ശക്തിയില്‍ ജപ്പാനേയും ജര്‍മനിയേയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തും, ഇന്ത്യയുടേത് തകര്‍ക്കാന്‍ പറ്റാത്ത സമ്പദ്‌വ്യവസ്ഥ

ന്യൂഡല്‍ഹി: 2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ അഞ്ചാമതാണ് ഇന്ത്യ. നാലാം സ്ഥാനത്തുള്ള ജര്‍മനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്പദ്‌വ്യവസ്ഥയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറില്‍ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്.

Read Also: ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹാക്കർമാർ, ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ഈ നഗരം

ആദ്യപാദ കണക്കനുസരിച്ചാണ് ഈ നിഗമനം. 6.7% – 7.7% വളര്‍ച്ചയാണ് ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ കാലത്ത് 6 – 6.5% വളര്‍ച്ചയെന്നതാണ് പുതിയ ക്രമമെന്നും എസ്ബിഐ റിസര്‍ച്ച് പറയുന്നു.

അതേസമയം, 2 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നീ ഇരട്ട നാഴികക്കല്ലുകള്‍ മറികടക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നത് യാദൃശ്ചികമാവാം. തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാന്‍ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button