NewsLife StyleHealth & Fitness

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പല്ലുകൾക്ക് കേടുവരുന്നത് തടയാൻ മികച്ച മാർഗ്ഗമാണ് ചീസ് കഴിക്കുന്നത്

പല്ലുകളുടെ ആരോഗ്യം ഏറ്റവും പ്രധാനമായ ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളും മറ്റും പലപ്പോഴും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അണുബാധകൾ അകറ്റി, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.

പല്ലുകൾക്ക് കേടുവരുന്നത് തടയാൻ മികച്ച മാർഗ്ഗമാണ് ചീസ് കഴിക്കുന്നത്. ഇത് വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ച് നിർത്തുന്നു. കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ചീസ് പല്ലിന്റെ ഇനാമലിന് നല്ലതാണ്.

Also Read: കാനഡയില്‍ വന്‍ ആക്രമണം: 10 പേരെ കുത്തിക്കൊലപ്പെടുത്തി

വായ്ക്കകത്ത് ബാക്ടീരിയ വർദ്ധിക്കുന്നത് തടയാൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ കഴിക്കുമ്പോൾ ഉമിനീരിന്റെ ഉൽപ്പാദനം കൂടുകയും ഇത് ബാക്ടീരിയ പെരുകുന്നത് തടഞ്ഞുനിർത്തുകയും ചെയ്യും. മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ആപ്പിൾ നല്ലതാണ്.

അടുത്തതാണ് കട്ടത്തൈര്. പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കട്ടത്തൈര്. കാൽസ്യം, പ്രോട്ടീൻ എന്നിവ കട്ടത്തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ ശരീരത്തിന് ഗുണകരമാകുന്ന ബാക്ടീരിയയുടെ തോത് ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button