MalappuramKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

വാണിയമ്പലം മരുതുങ്ങലിൽ തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്

വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. വാണിയമ്പലം മരുതുങ്ങലിൽ തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്.

റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപം സംശയാസ്പദമായി കണ്ട ഇരുവരെയും പരിശോധിച്ചതോടെയാണ് പൊലീസിന് എം.ഡി.എം.എ പാക്കറ്റ് ലഭിച്ചത്. ഇവരുടെ പക്കൽ നിന്ന് ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൺ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു.

Read Also : നല്ല ഉറക്കത്തിന് ബനാന ടീ: ഉണ്ടാക്കുന്ന വിധം!

സി.ഐ ഇ. ഗോപകുമാർ, എസ്.ഐ എം. ശശികുമാർ തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button