NewsLife StyleHealth & Fitness

ദിവസേന നെല്ലിക്ക കഴിക്കൂ, ഗുണങ്ങൾ ഇതാണ്

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്

നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക നിരവധി രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. നെല്ലിക്കയുടെ ഔഷധ മൂല്യങ്ങളെ കുറിച്ച് പരിചയപ്പെടാം.

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കും. കൂടാതെ,നെല്ലിക്കയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

Also Read: കിടിലൻ ഫീച്ചറുകളുമായി റിയൽമി സി33, വിപണിയിൽ അവതരിപ്പിച്ചു

രാവിലെ എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. ഇത് വാതരോഗങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, നെല്ലിക്ക ജ്യൂസിനോടൊപ്പം ഇഞ്ചി ചേർത്ത് കഴിച്ചാൽ തൊണ്ടയുടെ ആരോഗ്യം വർദ്ധിക്കും. ഓർമ്മശക്തി കൂട്ടാൻ നെല്ലിക്ക ജ്യൂസ് ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button