Latest NewsArticleNewsInternationalWriters' Corner

സ്വന്തം മകളെ 24 വർഷം പൂട്ടിയിട്ട് പീഡിപ്പിച്ചു,അച്ഛന്റെ ഏഴ് കുട്ടികളെ പ്രസവിക്കേണ്ടി വന്ന മകളുടെ ജീവിതം ഞെട്ടിക്കുന്നത്

ഓസ്‌ട്രേലിയക്കാരിയായ എലിസബത്ത് ഫ്രിറ്റ്‌സ് തന്റെ ജീവിതത്തിന്റെ 24 വർഷവും ചിലവിട്ടത് സ്വന്തം വീടിന് താഴെയുള്ള ഒരു ഇരുട്ടുമുറിയിലാണ്. അവളെ ഇരുട്ടറയിലാക്കിയത് അവളുടെ സ്വന്തം അച്ഛൻ തന്നെയായിരുന്നു. ഇവിടെ കഴിഞ്ഞ കാലമത്രയും സ്വന്തം പിതാവിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാവുകയായിരുന്നു എലിസബത്ത്. ആവർത്തിച്ച് ഇയാൾ എലിസബഹ്ത്തിനെ റേപ്പ് ചെയ്തു. സ്വന്തം അച്ഛനിൽ ഏഴ് കുട്ടികളാണ് എലിസബത്തിന് ഉണ്ടായത്. എലിസബത്തിൽ തനിക്കുണ്ടായ കുഞ്ഞുങ്ങളെ പ്രസവിച്ച ഉടൻ അച്ഛനായ ജോസഫ് ഫ്രിറ്റ്‌സ് സ്വന്തം വീടിന്റെ മുൻപിൽ കിടത്തും. ആരോ ഉപേക്ഷിച്ച് പോയ കുഞ്ഞെന്ന രീതിയിൽ ഇയാൾ കുട്ടികളെ ഭാര്യയ്ക്ക് കാണിച്ച് കൊടുക്കും. മകളെ കാണാതായതിനെ നൊമ്പരത്തിൽ ആ അമ്മ ഈ കുട്ടികളെ എല്ലാം സ്വന്തം കുഞ്ഞുങ്ങളായി വളർത്തും. ഒരുപക്ഷേ ഒരു മനുഷ്യന് ചിന്തിക്കാൻ പോലുമാകാത്ത കഥ.

എലിസബത്ത് ഫ്രിറ്റ്‌സൽ 1966-ൽ ആണ് എലിസബത്തിന്റെ ജനനം. അവൾക്ക് 6 സഹോദരങ്ങളുണ്ടായിരുന്നു, 3 സഹോദരന്മാരും 3 സഹോദരിമാരും. 1977-ൽ അവൾക്ക് 11 വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ അവളെ ദുരുപയോഗം ചെയ്ത് തുടങ്ങി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, നഴ്സ് ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു എലിസബത്ത്. ഇതിനിടെ, എലിസബത്തിന് ഒരു പ്രണയമുണ്ടായി. 1983-ൽ കാമുകനൊപ്പം ഒളിച്ചോടിയ അവൾ വിയന്നയിലെത്തി. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു എലിസബത്ത് കാമുകനൊപ്പം ഒളിച്ചോടിയത്. എന്നാൽ, 20 ദിവസത്തിനുള്ളിൽ പോലീസ് അവളെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചു. അവൾ വീണ്ടും പഠിക്കാൻ പോയി.

1984-ൽ, ഓസ്ട്രിയയിലെ അവരുടെ വീടിന്റെ ബേസ്‌മെന്റിൽ ഒരു വാതിൽ ശരിയാക്കാൻ സഹായിക്കാൻ ജോസഫ് ഫ്രിറ്റ്‌സൽ എലിസബത്തിനെ വിളിച്ചു. അയാളുടെ ദുരുദ്ദേശത്തെ കുറിച്ചറിയാതെ അവൾ അച്ഛനൊപ്പം താഴേക്കിറങ്ങി. തന്റെ ജീവിതം തന്നെ മാറിമറിയുന്ന ആഴത്തിലേക്കാണ് താണ നടന്ന ചെല്ലുന്നതെന്ന് എലിസബത്തിന് അറിയുമായിരുന്നില്ല. ഫോൺ അടിച്ചപ്പോൾ തിരിച്ച് കയറാൻ ശ്രമിക്കവേ, ജോസഫ് ക്ളോറ്ഫോം നനച്ച ഒരു ചെറിയ തുണികൊണ്ട് അവളുടെ വായിലും മൂക്കിലും പൊത്തിപ്പിടിച്ച് അവളെ ബോധരഹിതയാക്കി.

എലിസബത്തിന്റേതിന് സമാനമായ കൈപ്പടയിൽ ജോസഫ് ഒരു കത്തെഴുതി. കാമുകനൊപ്പം പോവുകയാണെന്നായിരുന്നു അത്. മുൻപൊരിക്കൽ പോയതിനാൽ ഇത് അവളുടെ അമ്മ വിശ്വസിച്ചു. ജോസഫ് അവരെ കൊണ്ട് വിശ്വസിപ്പിച്ചു.

തന്നെ ലൈംഗിക അടിമയാക്കി പൂട്ടിയിടാനുള്ള സ്വന്തം പിതാവിന്റെ പദ്ധതി അവൾ പിന്നീടാണ് മനസിലാക്കുന്നത്. ജോസഫ് ഫ്രിറ്റ്‌സൽ വർഷങ്ങളായി ഒരു ഭൂഗർഭ ജയിൽ സെൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. 1970 കളുടെ അവസാനത്തിൽ മുനിസിപ്പൽ അധികാരികളിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചു. ശീതയുദ്ധത്തിന്റെ ആ കാലത്ത് വീടിന്റെ ബേസ്‌മെന്റിൽ ആണവ ബങ്കറുകൾ നിർമ്മിക്കുന്നത് വളരെ സാധാരണമായിരുന്നു, അതിനാൽ അനുമതി നേടുന്നത് ജോസഫിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എലിസബത്ത് കാമുകനൊപ്പം ഒളിച്ചോടിയത് മുതൽ ഇയാൾ ഇവളെ പൂട്ടാൻ പദ്ധതിയിട്ടിരുന്നു. എലിസബത്തിനെ ബന്ദിയാക്കാൻ വേണ്ടി ഒരുക്കിയ നിലവറയിൽ എത്താൻ നിരവധി വാതിലുകൾ തുറക്കണമായിരുന്നു.

എലിസബത്തിന് അടുത്ത 24 വർഷം നരകയാതന അനുഭവിക്കേണ്ടിവന്നു. അസഹനീയമായ വിയർപ്പ് കാരണം വേനൽക്കാലം അവൾക്ക് വർഷത്തിലെ ഏറ്റവും മോശം സമയമായിരുന്നു. ലോകം മുന്നോട്ട് സഞ്ചരിക്കുമ്പോൾ, എലിസബത്തിന്റെ ജീവിതം നിശ്ചലമായിരുന്നു. ആദ്യമൊക്കെ കട്ടിലിന്റെ ഇരുവശവും കഷ്ടിച്ച് അര മീറ്ററോളം ചലിക്കാൻ പറ്റുന്ന തരത്തിലാണ് അച്ഛൻ അവളെ ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിരുന്നത്. എന്നിട്ട് അവളുടെ അരയിൽ ചങ്ങല കെട്ടി അനങ്ങാൻ കൂടുതൽ ‘സ്വാതന്ത്ര്യം’ കൊടുത്തു.

ലൈംഗിക പ്രവർത്തനത്തിനിടെ ഈ ചങ്ങല പ്രശ്നമായപ്പോൾ അയാൾ അത് ഒഴിവാക്കി. ജോസഫ് അവളെ ലൈംഗികമായി ദുരുപയോഗം ചെയ്തു. ലൈംഗിക അടിമയായിട്ടായിരുന്നു ജോസഫ് അവളെ കണ്ടിരുന്നത്. വർഷങ്ങളോളം അവളെ അയാൾ ബലാത്സംഗം ചെയ്തു. ഏഴ് കുട്ടികൾ ആണ് എലിസബത്തിന് ഉണ്ടായത്. അവളുടെ മൂന്ന് കുട്ടികൾ ബേസ്മെന്റിൽ അവളോടൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് കുട്ടികളെ ജോസഫ് മുകളിലെ വീട്ടിലേക്ക് കൊണ്ടുപോയി ‘കളഞ്ഞുകിട്ടിയ’ കുട്ടികളായി വളർത്തി. ഒരാൾ ജനിച്ചപ്പോൾ തന്നെ മരണപ്പെട്ടു.

അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കുട്ടികൾ ജനിച്ചതിന് ശേഷമാണ് ജീവിക്കണം എന്ന ആഗ്രഹം അവൾക്ക് ഉണ്ടായത്. ഏകദേശം 12 വർഷത്തോളം ഒരു വൈദ്യസഹായവും തേടാതെ അവൾ എല്ലാ കുഞ്ഞുങ്ങൾക്കും ജന്മം നൽകി. രക്ഷപ്പെടാൻ ശ്രമിച്ചാൽ എലിസബത്തിനെയും മക്കളെയും കൊല്ലുമെന്ന് ഫ്രിറ്റ്സൽ ഭീഷണിപ്പെടുത്തി. വാതിലുകൾ തുറക്കാൻ ശ്രമിച്ചാൽ വൈദ്യുതാഘാതം ഏൽക്കാനും രക്ഷപ്പെടാൻ ശ്രമിച്ചാൽ നിലവറയിലേക്ക് വിഷം കയറ്റി അവരെ കൊല്ലാനുമുള്ള സംവിധാനം ഇയാൾ ഒരുക്കിയിരുന്നു. ജോസഫ് ഫ്രിറ്റ്‌സൽ ബേസ്‌മെന്റിലേക്കുള്ള വൈദ്യുതി വിതരണം ദിവസങ്ങളോളം ഓഫാക്കിയിരുന്നു.

അവളുടെ 19 വയസ്സുള്ള മകളായ കെർസ്റ്റിന് അടിയന്തിര ചികിത്സ ആവശ്യമായ സമയത്ത് ആണ് എലിസബത്തിന്റെ നരകജീവിതം അവസാനിച്ചത്. അതുവരെ ഒരു ദയയും കാണിക്കാതിരുന്ന ജോസഫ് ഫ്രിറ്റ്സൽ കെർസ്റ്റിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. കെർസ്റ്റിനെ പരിചരിച്ചിരുന്ന ഡോക്ടർമാർ അവളുടെ അവസ്ഥ കണ്ട് അഗാധമായി സംശയിച്ചു. സംഭവത്തെ കുറിച്ച് ഡോക്ടർമാർ പിന്നീട് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എലിസബത്തിനെയും മക്കളെയും പോലീസ് മോചിപ്പിച്ചു. ജോസഫിനെ അറസ്റ്റ് ചെയ്തു.

എലിസബത്ത് ഫ്രിറ്റ്‌സലിന്റെ യഥാർത്ഥ കഥയാണ് ‘ഗേൾ ഇൻ ദ ബേസ്‌മെന്റ്’ എന്ന സിനിമ പറയുന്നത്. ഈ ചിത്രം നിരൂപകരുടെ ശ്രദ്ധ ആകർഷിച്ചു. 24 വർഷങ്ങൾക്ക് ശേഷം തന്റെ പിതാവിന്റെ തടവിലാക്കിയ എലിസബത്ത് ആദ്യമായി സൂര്യപ്രകാശം കണ്ടത് തന്റെ മക്കളിൽ ഒരാൾക്ക് അടിയന്തര ചികിത്സ ആവശ്യമായതിനാൽ ആശുപത്രി സന്ദർശിച്ചപ്പോഴാണ്. വടക്കൻ ഓസ്ട്രിയയിലെ അടുത്തുള്ള ഗ്രാമത്തിൽ എലിസബത്തിന് തെറാപ്പി നൽകി. അവളെ പരിശോധിച്ച മനഃശാസ്ത്രജ്ഞർ വർഷങ്ങളായി അവൾ അനുഭവിച്ച ആഘാതം കാരണം ആജീവനാന്ത തെറാപ്പി നൽകണമെന്ന് നിർദ്ദേശിച്ചു. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് എലിസബത്ത്.

shortlink

Post Your Comments


Back to top button