Latest NewsNewsLife StyleDevotional

ഗുരുവായൂര്‍ ക്ഷേത്രവും വിവാഹവും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ഏകദേശം നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ നടക്കാറ്.

ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ, ദാമ്പത്യ ജീവിതത്തിലൂടെ നീളം ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കുമത്രേ. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികള്‍ക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. അതിനാല്‍, വിവാഹത്തിന് മുന്നേ ഭഗവാനെ തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തില്‍ പ്രവേശിക്കുക.

Read Also : ‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’: അമലയെ കാണാനെത്തിയ അച്ഛനോട് ഭർതൃവീട്ടുകാർ പറഞ്ഞു, നടന്നത് കൊടുംപീഡനം

ഭക്തവത്സലനാണ് ഭഗവാന്‍. മേല്‍പ്പത്തൂരിന്റെയും പൂന്താനത്തിന്റെയും കുറൂരമ്മയുടെയും കൃഷ്ണഭക്തിയും അനുഭവകഥയും ഏവര്‍ക്കും അറിവുള്ളതാണല്ലോ. അതുപോലെ, മനസ്സറിഞ്ഞ് വിളിച്ചാല്‍ ഭഗവാന്‍ എപ്പോഴും കൂടെയുണ്ടാവും. തിരക്ക് വകവയ്ക്കാതെ ഉണ്ണിക്കണ്ണനെ ഒരു നോക്കുകാണാന്‍ എത്തുന്ന ഭക്തജനത്തിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല.

വസുദേവരും ദേവകിയും ദ്വാരകയില്‍ വച്ച് പൂജിച്ച വിഗ്രഹമാണിവിടുള്ളത്. ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്.

വിവാഹശേഷം വര്‍ഷം തോറുമോ മാസം തോറുമോ മുടങ്ങാതെ ഗുരുവായൂര്‍ ദര്‍ശനം നടത്തുന്ന ദമ്പതിമാരുമുണ്ട്. ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധവും ഫലസിദ്ധിദായകവുമാണ്. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കും ധാരാളം പേര്‍ കൃഷ്ണനാട്ടം വഴിപാട് നടത്താറുണ്ട്. കൂടാതെ, ഭഗവാന്റെ ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button