PalakkadLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം : മദ്രസ വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്രസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു

ഒറ്റപ്പാലം: സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്രസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്.

മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയായിരുന്നു തെരുവ് നായ ആക്രമിച്ചത്. പ്രദേശത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, സമാനമായി ആലുവ നെടുവന്നൂരിലും രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡിൽ നിൽക്കുന്നതിനിടെയാണ് ഇരുവർക്കും കടിയേറ്റത്. തുടർന്ന്, ഓടിപ്പോയ നായക്കായി നാട്ടുകാർ തെരച്ചിൽ തുടങ്ങി. കടിയേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

Read Also : ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും: കുവൈത്ത് മന്ത്രാലയം

ആലുവ നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നെടുവന്നൂരിൽ തൈക്കാവിന് സമീപം റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.

തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ സ്വീകരിച്ചു. തെരുവുനായ പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട തെരുവ് നായയ്ക്കായി നാട്ടുകാർ തെരച്ചിൽ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button