KeralaLatest NewsNews

‘ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് ഈ നാട്ടിൽ അവകാശമുണ്ട്’: രശ്മി ആർ നായർ

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച തിരുവനന്തപുരം നഗരസഭാ തീരുമാനത്തിൽ പ്രതികരണവുമായി രശ്മി ആർ നായർ. ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങൾക്കെതിരെ ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനും ഈ നാട്ടിൽ അവകാശമുണ്ടെന്ന് രശ്മി പറയുന്നു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന്, സംഭവത്തിൽ പങ്കാളിയായവരെ സസ്‌പെൻഡ് ചെയ്ത ശേഷം മേയര്‍ ആര്യ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രശ്മി.

‘ഞാൻ ഭക്ഷണം പാഴാക്കുന്നത് കൊണ്ടാണ് മറ്റൊരാൾ വിശന്നിരിക്കുന്നത് അല്ലെങ്കിൽ ഞാൻ ഭക്ഷണം പാഴാക്കാതിരുന്നാൽ മറ്റൊരാളുടെ വിശപ്പ് മാറും എന്നത് അബദ്ധ ധാരണയാണ്. ഞാൻ ഭക്ഷണം പാഴാക്കുന്ന അതേസമയം, സമൂഹത്തിൽ മറ്റൊരാൾ വിശന്നിരിക്കുന്നത് അയാൾക്ക് ഭക്ഷണം വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ്. അത് ഒരു ക്ലാസ്സ് ഇഷ്യൂ ആണ് അല്ലാതെ ഭക്ഷണത്തിന്റെ അമിത ഉപഭോഗ പ്രശ്നമല്ല. ഭക്ഷണത്തിന്റെ അമിത മഹത്വവൽക്കരണം കോമഡി ആണ്. ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങൾക്കെതിരെ ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനും ഈ നാട്ടിൽ അവകാശമുണ്ട്. അത് തിരുവനന്തപുരം കോർപ്പറേഷനിൽ ആയാലും കിനാശ്ശേരി പഞ്ചായത്തിൽ ആണെങ്കിലും’, രശ്മി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഭക്ഷണം വലിച്ചെറിഞ്ഞ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മേയർ അറിയിച്ചിരുന്നു. 11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഏഴ് പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. താൽക്കാലിക ജീവനക്കാരായ നാല് പേരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ടെന്ന് മറന്ന് പോകരുതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button