Latest NewsKeralaJobs & VacanciesNews

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്: യോ​ഗ്യതയും അഭിമുഖ തീയതിയും അറിയാം

ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്ക് നടത്തുന്ന നിയമനത്തിന്റെ അടിസ്ഥാന യോഗ്യത സംസ്കൃതത്തിലുള്ള ബിരുദാനന്തര ബിരുദമാണ്. ഗ്രന്ഥാസ്ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.

read also: ‘150 ദിവസം ഊണും ഉറക്കവും ഇനി കണ്ടെയ്നറിൽ’: ഭാരത് ജോഡോ യാത്രയിൽ താമസിക്കാൻ ഹോട്ടൽ വേണ്ടെന്ന് രാഹുൽ ഗാന്ധി

പ്രതിമാസ വേതനം 20,000/- രൂപ. പ്രായം സെപ്റ്റംബര്‍ 15ന് 45 വയസ്സില്‍ കൂടുവാന്‍ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 15ന് രാവിലെ 10ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907947878.

shortlink

Related Articles

Post Your Comments

Related Articles


Back to top button