Latest NewsKeralaNews

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം: പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 11.17 കിലോ മീറ്റർ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Read Also: രാജ്പഥിനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം പാസാക്കി എന്‍.ഡി.എം.സി: ഇനിമുതല്‍ അറിയപ്പെടുക ഈ പേരിൽ

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി സെപ്തംബർ ഒന്നിന് നിർവഹിച്ചിരുന്നു. സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മെട്രോ റെയിൽ രണ്ടാംഘട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകും. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐടി പ്രൊഫഷണലുകൾക്കും യുവ തലമുറയ്ക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read Also: രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ധനസഹായത്തിന്റെ പേരിൽ നികുതി തട്ടിപ്പ്: രാജ്യത്തുടനീളം റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button