KeralaLatest NewsNews

കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍

തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൈയില്‍ നിന്ന് 14കാരനെ മോചിപ്പിച്ചത് പൊലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണം

കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തട്ടിക്കൊണ്ടിപോയി. തമിഴ്‌നാട് സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി.

Read Also: വയോധിക ദ​മ്പതി​ക​ളെ ക​ത്തി​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതികൾ പൊലീസ് പിടിയിൽ

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ തടഞ്ഞത്.

ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോള്‍ 2 കാറുകളിലായാണ് ആറംഗസംഘം എത്തിയത്. സംഘത്തില്‍ 9 പേരുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം പോയി. രാത്രി 8.30ഓടെ, തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി വിവരം എല്ലാ സ്റ്റേഷനുകളിലും ലഭിച്ചു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്തുകയും, പൊലീസ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിക്കുകയും ചെയ്തു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജംഗ്ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

രാത്രി 10 മണിയോടെ, പൂവാറില്‍ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്‌നാട് അതിര്‍ത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി. തുടര്‍ന്ന് പതിനൊന്നരയോടെ, പാറശാല കോഴിവിളക്കു സമീപം സംശയാസ്പദമായ രീതിയില്‍ ഓട്ടോ കാണുകയും, പൊലീസ് ഒാട്ടോ തടയുകയുമായിരുന്നു. ഓട്ടോയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളെ പൊലീസ് പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) ആണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button