KollamLatest NewsKeralaNattuvarthaNews

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് വ​ള്ളി​മം​ഗ​ലം ത​ട​ത്ത​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ന​ന്തു(23) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊല്ലം: യു​വ​തി​യെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ട് പോ​യി വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മി​ച്ച ആ​ൾ പൊലീസ് പിടിയിൽ. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് വ​ള്ളി​മം​ഗ​ലം ത​ട​ത്ത​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ന​ന്തു(23) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ഞ്ചാ​ലും​മൂ​ട് പൊലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

ഇയാൾ ത​ങ്ക​ശേ​രി സ്വ​ദേ​ശി​നിയായ യു​വ​തി​യെയാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യു​മാ​യി മുമ്പ് അ​ടു​പ്പ​ത്തി​ൽ ആ​യി​രു​ന്ന അ​ന​ന്തു ജോ​ലി ​ക​ഴി​ഞ്ഞി​റ​ങ്ങി​യ യു​വ​തി​യെ ക​ത്തി കാ​ണി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റി​ൽ ക​യ​റ്റി​കൊ​ണ്ട് പോ​വു​ക​യും ഫോ​ണ്‍ ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : നിഖിതയുടെ വയറ്റിൽ ആദ്യം വിളക്കുകൊണ്ട് കുത്തി, കഴുത്തുഞെരിച്ചു: സംശയരോഗം കാരണം നിഖിതയെ കൊന്ന അനീഷിന് മറ്റൊരു ബന്ധം

വി​വാ​ഹാ​ഭ്യ​ർ​ത്ഥന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യി വി​വാ​ഹം ന​ട​ത്താ​ൻ പ്ര​തി തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, യു​വ​തി​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്, ഈ ​ശ്ര​മ​ത്തി​ൽ നി​ന്നും പിന്മാ​റു​ക​യും തു​ട​ർ​ന്ന്, യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ്‌​ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് എസ്എച്ച്ഒയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button